കോട്ടയം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി രണ്ടു മാസം ഗര്‍ഭിണിയെന്ന് ഡോക്ടര്‍. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ട പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ അനുജനായ 75കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ദേവികുളത്താണ് സംഭവം. പ്രതിയെ വിളിച്ചുവരുത്തി ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍വച്ച് നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അമ്മ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയോട് ഡോക്ടര്‍ വിവരം ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ദേവികുളം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക