നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനുശേഷം ഏറ്റവുമധികം ആളുകൾ ചർച്ച ചെയ്യുന്നത് വിഷാദ രോഗത്തെ കുറിച്ചാണ്. നിരവധി നടീനടന്മാര് വിഷാദരോഗത്തെ അതിജീവിച്ച സ്വന്തം കഥകള്‍ തുറന്നു പറയുന്നുണ്ട്. ഇപ്പോഴിതാ നടി രജിഷ വിജയനും അത്തരമൊരു കാര്യമാണ് പറയുന്നത്. ആവശ്യമുണ്ടെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണമെന്നും അതിന് ലജ്ജിക്കേണ്ട കാര്യമില്ലെന്നും രജിഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.
“ഞാനും ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുക. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മനസും നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമാണ്, ചിലപ്പോൾ രോഗം പിടിപെടുന്ന മറ്റേതൊരു ഭാഗത്തെയും പോലെ പരിചരണം ആവശ്യമാണ്. എന്നെ വിശ്വസിക്കൂ, ഒരു പ്രൊഫഷണലിന് പല തരത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയും,” രജിഷ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക