വലിയൊരു ഇടവേളക്കുശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിരിച്ചെത്തിയ നടനാണ് സുരേഷ് ഗോപി. മലയാളികൾ കണ്ടു ശീലിച്ച സുരേഷ് ഗോപിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ഈ ചിത്രത്തിൽ നടൻ എത്തിയത് . വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. നിലവില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഒരുങ്ങുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. അതിനിടയ്ക്കാണ് നടന്റെ മറ്റൊരു ചിത്രം ഇപ്പോൾ പ്രഖ്യാപിച്ചിരുന്നത്. സുരേഷ് ഗോപിയുടെ 250ാം ചിത്രമായി ഒരുങ്ങുന്ന സിനിമ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ച് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നത്.
പുലിമുരുകനിലൂടെ ശ്രദ്ധേയനായ ടോമിച്ചന് മുളകുപാടം ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നിര്‍മ്മാതാവ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയിലെ സുരേഷ് ഗോപിയുടെ ലുക്ക് പോസ്റ്റര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്നറില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന് എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. എസ്ജി 250 എന്നാണ് സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക