ഓസീസ് ക്രിക്കറ്റിന്റെ തലവനായി ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടീവ് കെവിന് റോബര്‍ട്സ് രാജിവെച്ച ഒഴിവിലേക്ക് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് കെവിന് റോബര്‍ട്സ് രാജിവെച്ചത്. ഓസീസിനെതിരെ ആഷസ് പരമ്പര ജയിച്ച താരം കൂടിയാണ് സ്ട്രോസ്. ഈ നിയമനം ഉണ്ടാവുകയാണെങ്കിൽ അത് ക്രിക്കറ്റ് ലോകത്തെ വലിയ ഏറ്റവും കൗതുകം നിറഞ്ഞ വാർത്തകളിലൊന്നു കൂടിയാവും.
ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികവ് തെളിയിച്ചിട്ടുള്ള ആന്‍ഡ്രൂ സ്ട്രോസ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായി 2015ല്‍ ചുമതലയേറ്റിരുന്നു. 2019ലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിനെ ഒരുക്കിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്ട്രോസ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിനുശേഷം ഓസീസ് ക്രിക്കറ്റിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് റോബര്‍ട്സ് കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ക്രിക്കറ്റ് ആസ്ട്രേലിയയെ കരകയറ്റാന്‍ സ്ട്രോസിന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. നിക്കി ഹോക്ക്ലി ആണ് ഇപ്പോള്‍ പകരക്കാരനായ സിഇഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക