ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചൈന അതിർത്തിയിൽ ചെയ്തത് രാജ്യത്തെ മുഴുവൻ വേദനിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. ലഡാക്കിൽ നമ്മുടെ 20 ജവാൻമാർ രക്തസാക്ഷിത്വം വരിച്ചു. നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ഒരു അവസരവും ഇനി സൈന്യം പാഴാക്കില്ലെന്ന് ഉറപ്പ് നൽകുകയാണ്. മറ്റൊരാൾ നമ്മുടെ പ്രദേശത്തെ ഒരിഞ്ച് സ്ഥലത്തിനു മേൽ കണ്ണ് വയ്ക്കാതിരിക്കാനുള്ള ശേഷി ഇന്ന് നാം നേടിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തിലും ജലത്തിലും ഇന്ത്യയെ രക്ഷിക്കാൻ നമ്മുടെ സൈന്യം സജ്ജമാണ്.
ഇന്ത്യ സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്നതാണ് പരമപ്രധാനമായ കാര്യം. സായുധസേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമ്പോൾ തന്നെ നയതന്ത്ര തലത്തിലും ചൈനയോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക