കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കൊവിഡ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പം തന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്മോളജി’ യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
” മാര്‍ച്ചില്‍ കാനഡയിലെ കണ്ണാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സ തേടിയ 29കാരിക്ക് പിന്നീട് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുക” – കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ. കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു.
ആകെയുള്ള കോവിഡ് കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവർത്തകർ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനത്തിൽ പറയുന്നു.
” കൊറോണ ബാധിച്ചാൽ പനിയോ ചുമയോ കാണണമെന്നില്ല, ചിലരുടെ കണ്ണുകളിൽ പിങ്ക് നിറമാകും ലക്ഷണമായി കാണുക. ഈ കേസിലെ രോഗി സുഖം പ്രാപിച്ചു. എന്നാൽ രോഗിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി ജീവനക്കാരും ഉദ്യോഗസ്ഥരും ക്വാറന്റീൻ വിധേയരാകേണ്ടതുണ്ടായിരുന്നു.” സോളാർട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക