Home BOLLYWOOD ഹൃത്വിക് റോഷനോട് ക്ഷമ ചോദിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു;കങ്കണ റാണാവത്ത്

ഹൃത്വിക് റോഷനോട് ക്ഷമ ചോദിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു;കങ്കണ റാണാവത്ത്

ബോളിവുഡ് സിനിമ ലോകത്തെ പല ഉള്ളറക്കഥകളും ഇപ്പോൾ പുറം ലോകം അറിയുകയാണ്. ബോളിവുഡിലെ പല സംഭവങ്ങളും ലോകത്തോട് വിളിച്ചുപറയുന്നവരിൽ ഒരാളാണ് നടി കങ്കണ. സുശാന്തിന്റെ മരണത്തോട് അനുബന്ധിച്ച് നടി വീണ്ടും ചില തുറന്ന് പറച്ചിലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നടൻ ഹൃത്വിക് റോഷനെതിരെയുള്ള നിയമ പോരാട്ടങ്ങൾക്കിടെ തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് നടി വ്യക്തമാക്കുന്നു.

രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലിലാകുമെന്ന് തന്നോട് ജാവേദ് അക്തർ പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി.

ജാവേദ് അക്തർ തന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണ്. അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ കങ്കണയെ ജയിലിലടയ്ക്കും. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കും ആത്മഹത്യ ചെയ്യേണ്ടിവരും എന്നാണ് ജാവേദ് അക്തർ പറഞ്ഞതെന്നും കങ്കണ ആരോപിക്കുന്നു. എന്നാൽ ഹൃത്വിക് റോഷനോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ജാവേദ് ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് കങ്കണ ചോദിക്കുന്നു.

തന്റെയും സുശാന്തിന്റെയും അവസ്ഥ ഏറെക്കുറെ ഒന്നായിരുന്നു എന്നും അവർ സുശാന്തിനോടും സമാനമായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സ്വജനപക്ഷപാതത്തിനും കഴിവിനും ഒന്നിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്നും കങ്കണ ഓർമ്മിപ്പിക്കുന്നു.

നിർമ്മാതാവായ ആദിത്യ ചോപ്രയുമായും തനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. തന്നെക്കൊണ്ട് സിനിമ ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടെന്നും കങ്കണ ആരോപിച്ചു. എന്തുകൊണ്ടാണ് പദവിയുള്ള ആളുകൾ ഒരിക്കലും മറ്റൊരാളുമായി പ്രവർത്തിക്കില്ലെന്ന് പറയുന്നത്? എന്ത് അധികാരമാണ് അതിനുള്ളത്? തുടങ്ങിയ ചോദ്യങ്ങളാണ് കങ്കണ ഉന്നയിക്കുന്നത്.

തന്റെ സ്വകാര്യ ജീവിതം സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ മൂലം തകര്‍ത്തെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും ഒരാള്‍ക്ക് വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അയാള്‍ പിന്‍മാറി എന്നും തന്റെ കരിയര്‍ ചോദ്യമായി നിൽക്കുമ്പോഴാണ് അയാൾ പ്രണയം ഒഴിവാക്കിപ്പോയതെന്നും നടി പറയുന്നു.

നടൻ സുശാന്തിന്റെ മരണത്തോടെയാണ് ബോളിവുഡിനുള്ളിലെ പല അണിയറ സംഭവങ്ങളും പുറത്തുവരുന്നത്. കങ്കണയ്ക്ക് പുറമെ സോനു നിഗം അടക്കമുള്ള പലരും ബോളിവുഡിൽ നടക്കുന്ന അണിയറ രഹസ്യങ്ങളെ കുറിച്ചുള്ള വിമർശനങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നു.

Also Read :   കുര്യനെ' ഏറ്റെടുത്തതിന് നന്ദി; സോഷ്യൽ മീഡിയയിൽ സജീവമാകുന്നെന്ന് ലാലു അലക്സ്