ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് ലിജോ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. സംവിധായകന് ആഷിഖ് അബു, ലിജോ ജോസിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിർമാതാക്കളുടെ നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലചിത്ര സംഘടനകള്‍ക്കെതിരെ മുന്നോട്ടു വന്നിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
https://www.facebook.com/lijojosepellissery/posts/10157579111527452
ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹർഷദ് ആണ് സംവിധാനം ചെയ്യുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5ന് കൊച്ചിയിൽ ആരംഭിക്കും. പോസ്റ്റിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷനെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട് ആഷിഖ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങൾ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിക്ക് മാത്രം നിക്ഷിപ്തമാണ്, അത് വേറെ ആരെയും ഏല്പിച്ചിട്ടില്ല എന്നതാണ് പോസ്റ്റിലെ പരാമർശം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിർദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാൽ സഹകരിക്കില്ലെന്നും തിയേറ്റർ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിർമാതാക്കൾ നൽകിയിരുന്നു. അസോസിയേഷന്റെ നിലപാടിനെതിരെയുള്ള മറുപടി കൂടിയാണ് ഇത്.
റിമയും ഷറഫുദ്ദീനുമൊന്നിക്കുന്ന ‘ഹാഗർ ‘ ; സംവിധാനം ചെയ്യുന്നത് ഹര്‍ഷദ്- നിര്‍മ്മാണം, ക്യാമറ ആഷിഖ് അബു
പ്രതികരിക്കാൻ ഇവിടെ എഴുതുക