കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡി സി സി മുൻ പ്രസിഡന്റുമായ കെ സുരേന്ദ്രൻ അന്തരിച്ചു. ഐ.എൻ.ടി.യു.സി ദേശീയ നിർവാഹക സമിതി അംഗവും കെ.പി.സി.സി ജന.സെക്രട്ടറിയുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചത്.
കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക