തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിഴുപ്പുരം ജില്ലയിലെ റിഷിവാദ്യം എം.എല്‍.എയും ഡി.എം.കെ നേതാവുമായ കെ. കാര്‍ത്തികേയനാണ് രോഗം കണ്ടെത്തിയത്. വിഴുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ത്തികേയന്റെ ഭാര്യ ഇളമതി, എട്ടുവയസുള്ള മകള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവരുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ ഏഴുപേരില്‍ ഒരാളാണ് എം.എല്‍.എ. നേരത്തെ ചെപ്പോക്ക് –ട്രിപ്ലിക്കന്‍ എം.എല്‍.എയും ചെന്നൈയിലെ ഡി.എം.കെ നേതാക്കളില്‍ പ്രമുഖനുമായിരുന്ന ജെ.അന്പഴകന് കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക