യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് അവയിൽ ചിലതു നമുക്ക് നോക്കാം…
1. വളരെ അയഞ്ഞ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിക്കാതെ നിങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ ധരിക്കുക. യോഗയുടെ വിവിധ ഘട്ടങ്ങളും ആസനങ്ങളും കടക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ച് 1,2 മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യാം.
2. വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. അതുകൊണ്ട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക.
3. പലരും പുതിയ ആസനങ്ങള്‍ പരീക്ഷിക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും പറ്റിയതാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കക്കാരാണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ ചെയ്യുന്നത് ശ്രദ്ധിക്കണം.
4. നിങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം, ആസനങ്ങൾ പരീക്ഷീക്കുന്നതിൽ ഭയം എന്നിവയുണ്ടാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക