തിരുവനന്തപുരം: നഗരത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച കാലടി, ആറ്റുകാല്‍, മണക്കാട്, ചിറമുക്ക്, ഐരാണിമുട്ടം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇന്ന് മുതല്‍ അഞ്ചുറോഡുകള്‍ അടച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
അമ്പലത്തറ – കിഴക്കേകോട്ട, മരുതൂര്‍ക്കടവ് – കാലടി, ജഗതി – കിള്ളിപ്പാലം, കൈതമുക്ക് – ചെട്ടികുളങ്ങര, കുമരിചന്ത – അമ്പലത്തറ എന്നെ റോഡുകളാണ് അടച്ചിടുക.
Also Read : ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരടാ തടയാന്‍; ലിജോ ജോസ് പെല്ലിശ്ശേരി
കണ്ടെയ്ന്മെന്റ് സോണുകളിലേക്കുള്ള മറ്റുവഴികളായ മണക്കാട് ജംഗ്ഷന്, ബണ്ട് റോഡ്, മണക്കാട് – കുലക്കട റോഡ്, മണക്കാട് – ആറ്റുകാല്‍ റോഡ്, മണക്കാട് വലിയപള്ളി ജംഗ്ഷന്, ബണ്ട്റോഡ് – പടശേരി ഭാഗം, മരുതൂര്‍ക്കടവ് പാലം, കൊഞ്ചിറവിള ക്ഷേത്രം റോഡ്, കല്ലടിമുഖം പാലം, രാജീവ് ഗാന്ധി വായനശാല റോഡ്, കുര്യാത്തി അമ്മന്‍കോവില്‍ ജംഗ്ഷന്, കുര്യാത്തി ഡ്രൈവിംഗ് സ്കൂള്‍ ജംഗ്ഷന്, കുര്യാത്തി എല്‍.പി.എസ് റോഡ്, കാര്‍ത്തിക നഗര്‍ റോഡ് 1,2, കരമന -കാലടി – തളിയില്‍ റോഡ്, കാലടി സോമന് നഗര്‍ എന്നീ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് നിരീക്ഷണം നടത്തുകയാണ്.
മെഡിക്കല്‍ സ്റ്റോറുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റൊരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അത്യാവശ്യ ആശുപത്രി യാത്രകള്‍ക്കായി അതിര്‍ത്തി പരിശോധന കേന്ദ്രങ്ങളായ മണക്കാട് – കുലക്കട റോഡ്, മണക്കാട് മഹാറാണി ജംഗ്ഷന്, മരുതൂര്‍കടവ് പാലം, കരമന – കാലടി – തളിയില്‍ റോഡ് എന്നിവിടങ്ങളിലൂടെ മാത്രമേ യാത്ര അനുവദിക്കൂവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക