പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദറലി, ഹാരിസ് റൗഫ്, സദാഫ് ഖാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ പര്യടനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
നേരത്തെ ഷാഹിദ് അഫ്രീദി, തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നീ ക്രിക്കറ്റ് താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.രോഗബാധിതനായ കാര്യം അഫ്രീദി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക