മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മനോജ് കെ ജയൻ. കുട്ടൻ തമ്പുരാനും , ദിഗംബരനുമൊന്നും ഒരുകാലത്തും മലയാളികൾക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. മികച്ച നടൻ എന്നതിലുപരി മികച്ച ഗായകൻ കൂടിയാണ് മനോജ് കെ ജയൻ. അഭിനയമായിരുന്നു വഴിയെങ്കിലും ജന്മന ലഭിച്ച സംഗീതം മനോജ് വിട്ടിരുന്നില്ല. സിനിമയിൽ ചുവട് ഉറപ്പിച്ച ശേഷം പിന്നണി ഗാനരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട്. സ്റ്റേജ് ഷോകളിലും മറ്റും ഇപ്പോഴും മനോജ് ഗാനം ആലപിക്കാറുണ്ട്. ഇപ്പോഴിത ആദ്യമായി ഗാനമേളയ്ക്ക് പോയപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവച്ചിരിക്കുകയാണ് താരം.
തന്റെ ആദ്യത്തേയും അവസാനത്തേയും ഗാനമേളയായിരുന്നു അത് എന്ന് പറഞ്ഞു കൊണ്ടാണ് താരം അക്കാര്യം പറയുന്നത്. പുതുപ്പള്ളി പള്ളി പെരുന്നാളിനായിരുന്നു ആദ്യമായി ഗാനമേളയ്ക്ക് പോകുന്നത്. ഒരു സൂചി താഴെ ഇട്ടാൽ വീഴാത്ത അത്രയും ജനത്തിരക്കായിരുന്നു അവിടെ . തന്റെ വീട്ടിനടുത്തുള്ള കൂട്ടുകാരൻ വിളിച്ചിട്ടാണ് പോകുന്നത്. അവന് ധൈര്യത്തിന് വേണ്ടിയായിരുന്നു ആദ്യം വിളിച്ചത്. ആദ്യം പോകാൻ വിസമ്മതിച്ചെങ്കിലും കൂട്ടുകാരന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം ഗാന മേളയ്ക്ക് പോകുകയായിരുന്നു എന്ന മനോജ് കെ ജയൻ ഓർമ്മിക്കുന്നു.
മലയാളത്തില് വീണ്ടും ഒരു താരവിവാഹം;നടി അനശ്വര വിവാഹിതയാകുന്നു, വരൻ ദിൻഷിത്ത്
എന്റെ രണ്ട് പാട്ടും കഴിഞ്ഞു. ഒടുവിൽ അവന്റെ ഊഴമായി. സ്റ്റേജിൽ കയറുന്നു. മമ്മൂട്ടി പാടി അഭിനയിച്ച ഗാനമായ മാനേ മധുര കരിമ്പേ എന്ന പാട്ടായിരുന്നു. സ്റ്റേജിൽ കയറി പാടി. ഗാനമേള ഒന്ന് കൊഴുപ്പിക്കാൻ വേണ്ടി കുറച്ച് ഡാൻസ് കൂടി ചെയ്തു. ഇത് ആളുകൾക്ക് അത്ര അങ്ങ് പിടിച്ചില്ല. പാട്ടിനെക്കാൾ ശബദ്ത്തിൽ സഹിക്കാൻ പറ്റാത്ത കൂവൽ ഉയരുകയായിരുന്നു. പാട്ട് കഴിഞ്ഞതോടെ അവൻ ആകെ വിയർത്തു.രണ്ടാമത്തെ പാട്ട് പാടാതെ അവിടെ നിന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ട് പോയി. ഒടുവിൽ ഒരു ഓട്ടോ സ്റ്റാൻഡ് എത്തി. ഓട്ടോയിൽ കയറി. വെറുതെ ഗാനമേള വിശേഷം അറിയാൻ ഞാൻ ഓട്ടാക്കാരനോട് ചോദിച്ചു ചേട്ടാ.. എങ്ങനെയുണ്ട് ഗാനമേള. ഒരു കാര്യവും ഇല്ലാത്ത ചോദ്യമായിരുന്നു അത്. ചേട്ടന്റെ മറുപടി ‘ഗാനമേളയൊക്കെ ഗംഭീരമായിരുന്നു. എന്നാൽ അതിലെ ഒരുത്തന്റെ പാട്ട്. അവനെ കയ്യിൽ കിട്ടിയാൽ ഇവിടെ വെച്ച് അടിക്കും’ എന്നായിരുന്നു അവൻ എന്റെ മുഖത്ത് ഒരു നോട്ടം നോക്കി. പിന്നെ ഒരിക്കൽ പോലും ഗാനമേളയ്ക്ക് പാടിയിട്ടില്ലെന്ന് മനോജ് കെ ജയൻ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക