നമുക്ക് ഇന്ന് പാഷൻ ഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കിയാലോ… ഇതിനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം…
പാഷൻ ഫ്രൂട്ട് – 4 എണ്ണം
വെള്ളം – 3 ഗ്ലാസ്
ഇഞ്ചി – ഒരു കഷ്ണം (ചെറുത് )
പുതിന – ആവശ്യത്തിന്
ഉപ്പ് – 1 നുള്ള്
പഞ്ചസാര – മധുരത്തിന് അനുസരിച്ചു
മുളക് – 1 (ചെറുത് )
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാഷൻ ഫ്രൂട്ടിന്റെ ഉള്ള ഭാഗവും മറ്റ് ചേരുവകളും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സിയിൽ നന്നായി അരച്ചെടുക്കാം.ഇതിലേക്ക് ഐസ് ക്യൂബ്സും ചേർത്ത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക