കണ്ണൂർ: പയ്യന്നൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. കാസർകോഡ് നിന്ന് രോഗിയുമായ് പരിയാരത്തേക്ക് പോവുകയായിരുന്ന 108 ആംബുലൻസും KL 48 L91 97 നമ്പർ ബുള്ളറ്റും കൂട്ടിയിടിച്ചായിരുന്നു അപകടം.
ആംബുലൻസ് മറ്റൊരു വാഹനത്തെ മറികടക്കവേ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു . ഉടൻ തന്നെ നാട്ടുകാർ രോഗിയെയും ഒപ്പമുണ്ടായവരെയും പുറത്തെടുക്കുകയും മറ്റൊരു ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ട പോയി.
പരുക്കേറ്റ ബുള്ളറ്റ് യാത്രികൻ തൃശ്ശൂർ സ്വദേശി മുരളീധരനെ പയ്യന്നൂരി ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക