സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സ്ഥിതി രൂക്ഷമാകുന്ന അവസ്ഥയാണുള്ളത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് നൂറിന് മുകളില്‍ പുതിയ രോഗബാധിതരുണ്ടാകുന്നത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട് ജില്ലയിലാണ്. മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 24 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. മാത്രമല്ല, ജില്ലയിൽ ഇന്ന് അഞ്ച് പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാഗ്രത നിർദേശം
കുവൈത്തിൽ നിന്ന് വന്ന കല്ലടിക്കോട് കരിമ്പ സ്വദേശികളായ രണ്ടുപേർ (59 പുരുഷൻ, 57 സ്ത്രീ), ഷൊർണൂർ പരുത്തിപ്ര സ്വദേശി (28 പുരുഷൻ),
ജൂൺ 12ന് വന്ന ലക്കിടി സ്വദേശികളായ രണ്ടുപേർ (32,39 പുരുഷൻ), കേരളശ്ശേരി സ്വദേശി (40 പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി (38 പുരുഷൻ) , ഒമാനിൽ നിന്നെത്തിയ തിരുനെല്ലായി സ്വദേശി (56 സ്ത്രീ), പറളി എടത്തറ സ്വദേശി (59 പുരുഷൻ), ഡൽഹിയിൽ നിന്ന് വന്ന കോങ്ങാട് സ്വദേശി (30 പുരുഷൻ), യുഎഇയിൽ നിന്നും വന്ന കുഴൽമന്ദം ചിതലി സ്വദേശി (30 പുരുഷൻ), ചളവറ സ്വദേശി (42 പുരുഷൻ), അബുദാബിയിൽ നിന്നും വന്ന നെല്ലായ സ്വദേശി (20 പുരുഷൻ), ഷാർജയിൽ നിന്ന് വന്ന നെല്ലായ സ്വദേശി (39 പുരുഷൻ), ദുബായിൽ നിന്നു വന്ന പറളി എടത്തറ സ്വദേശി (36 പുരുഷൻ), സൗദിയിൽ നിന്നെത്തിയ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷൻ),
ജൂൺ 12ന് വന്ന കരിമ്പ സ്വദേശി (43 പുരുഷൻ), അമ്പലപ്പാറ സ്വദേശി (47 പുരുഷൻ), ബാംഗ്ലൂരിൽ നിന്ന് വന്ന കുഴൽമന്ദം സ്വദേശി (55 പുരുഷൻ),
മഹാരാഷ്ട്രയിൽ നിന്നും വന്ന മണ്ണാർക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും (36) മൂന്ന് മക്കളും ( 12, എട്ട് വയസുള്ള പെൺകുട്ടികൾ, നാലു വയസുള്ള ആൺകുട്ടി) ബീഹാറിൽ നിന്ന് ജൂൺ 13ന് വന്ന എരുത്തേമ്പതി സ്വദേശി (36 പുരുഷൻ) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 214 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക