കൊറോണ വൈറസിന്റെ വ്യാപനം ഇ-കൊമേഴ്സ് മേഖലയെ നിശ്ചലമാക്കിയിരുന്നു. എന്നാല്‍, വീണ്ടും സജീവമാവുകയാണ് ഈ മേഖല. വലിയ ഓഫറുകളുമായി എത്തുന്ന സ്പെഷ്യല്‍ സെയില്‍ ആരംഭിച്ചിരിക്കുകയാണ് ഫ്ലിപ്കാര്‍ട്ട്.
ജൂണ്‍ 23 മുതല്‍ 27 വരെയാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയില്‍. വമ്പിച്ച വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലാണ് കമ്പനി ആരംഭിച്ചത്.
പതിവുപോലെ ഇത്തവണയും വലിയ വിലക്കുറവും കൂടുതല്‍ ആവശ്യക്കാരും സ്മാര്‍ട്ഫോണിന് തന്നെയാണ്. ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും.
സുരക്ഷാ പ്രശ്നം മുൻനിർത്തി മുപ്പത് ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍
റീയല്‍മീ X2 പ്രോയും സ്പെഷ്യല്‍ സെയിലില്‍ വില്പന ചെയ്യുന്നുണ്ട്. 29,999 രൂപ വരെ വിലവരുന്ന ഫോണിന് 25999 രൂപയാണ് സ്പെഷ്യല്‍ സെയിലിലെ വില. 4000 എംഎഎച്ച് ബാറ്ററിയും 50W ഫാസ്റ്റ് ചാര്‍ജിങ്ങും ഫോണിന്റെ മറ്റ് പ്രത്യേകതകളാണ്. ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 855 പ്ലസ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ റിയര്‍ ക്യാമറ 64എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ്.
സാംസങ്ങിന്റെ വിവിധ മോഡലുകളും സ്പെഷ്യല്‍ സെയിലില്‍ വില്പനയ്ക്കെത്തുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാംസങ് ഗ്യാലക്സി A80യാണ്. ഫോണിന്റെ വില ആരംഭിക്കുന്നത് 21,999 രൂപയാണ്. 41,999 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില.
ഷവോമി റെഡ്മിയുടെ K20 പ്രോയ്ക്ക് ഫ്ലിപ്കാര്‍ട്ട് സ്പെഷ്യല്‍ സെയിലില്‍ 3500 രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുന്നത്. അതായത് 26999 രൂപ വിലയുള്ള ഫോണ്‍ 23499 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക