തൃശൂർ:യുവ സീരിയല്‍ നടി ആർദ്ര ദാസിന്റെ തിരുവില്വാമലയിലെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഒരു സംഘം ആളുകൾ വീടാക്രമിച്ച് വീട്ടുപകരണങ്ങൾ തല്ലിതകർത്തെന്ന് നടി പഴയന്നൂർ പോലീസിൽ പരാതി നൽകി. അമ്മ ശിവകുമാരിയെ മർദ്ദിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകള്‍ ആര്‍ദ്രയുടെ പട്ടിപ്പറമ്ബിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികളും ഇലക്ട്രോണിക് ഉപകരണങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു.
അമ്മ ശിവകുമാരിയെ മര്‍ദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. ആക്രമത്തില്‍ പരിക്കേറ്റ ശിവകുമാരിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവം നടക്കുന്പോള് ആര്‍ദ്രയും അച്ഛന് അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു. പാലക്കാട് നിന്നും ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആര്‍ദ്രയുടെ കുടുംബവും അയല്‍വാസിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതായി പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക