ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള നടിയാണ് ഇലിയാന ഡിക്രൂസ്. എന്നാൽ, ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ അന്ധാദുനിന്റെ തെലുങ്ക് പതിപ്പിൽ നിന്ന് നടി ഇല്യാന പിൻമാറിയത് ഏവരെയും ഞെട്ടിച്ചിരുന്നു. നടൻ നിതിനായിരുന്നു ചിത്രത്തിൽ നായക കഥാപാത്രത്തിൽ എത്തുന്നത്. നിതിനും ഇല്യാനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അത് തന്നെയാണ് ആരാധകരെ ഞെട്ടിക്കാനുണ്ടായ കാരണവും. ചിത്രത്തിൽ തബു ചെയ്ത കഥപാത്രത്തിലേക്കാണ് നടിയെ സമീപിച്ചത്. രാധിക ആപ്തെയുടെ വേഷത്തിൽ അല്ലായിരുന്നു, ചിത്രത്തിൽ വളരെ മികച്ച മുഴുനീള കഥാപാത്രമായിരുന്നു തബുവിന്റേത്.
പ്രായമേറിയതും നെഗറ്റീവ് ആയതുമുള്ള റോളു ചെയ്യാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ചിത്രത്തിൽ നിന്ന് ഇല്യന പൻമാറിയത് എന്നാണ് ഏറ്റവുമൊടുവിൽ വരുന്ന വാർത്തകൾ. അന്ധാദുന്റെ റീമേക്കിലൂടെ ശില്പ ഷെട്ടി കുന്ദ്ര വീണ്ടും തെലുങ്കിലേയ്ക്ക് മടങ്ങി എത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അന്ധാദുന്‍. നിരവധി തലങ്ങളില്‍ നിന്നും പുരസ്കാരങ്ങള്‍ സ്വന്തമാക്കി, ഇതില്‍ മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉള്‍പ്പെടുന്നു. ആയുഷ്മാന്‍ ഖുറാനയുടെ മികച്ച പ്രകടനം അദ്ദേഹത്തിന് ദേശീയപുരസ്കാരം നേടികൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക