നഗ്ന ശരീരത്തില്‍ കുട്ടിയെ ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ രഹ്നയ്ക്കെതിരെ ശക്തമായി പ്രതിഷേധമാണ് ഉയരുന്നത്.ഇപ്പോഴിതാ രഹ്നയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ്സ് താരം ഹിമ.
രഹ്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പലര്‍ക്കും അത് സെക്ഷ്വല്‍ ആയി തോന്നുന്നു.. എന്നാല്‍ തനിയ്ക്ക് സെക് ഷ്വാലിറ്റിയായി അനുഭവപ്പെടുന്നില്ല. ഇത് സെക്ഷ്വലായി പോകുമെന്നുള്ള ഭയമാണ് ജനങ്ങക്ക് ഉള്ളതെന്നും ഹിമ ശങ്കര്‍ പറഞ്ഞു.
‘അന്‍പത് വര്‍ഷം പുറകിലോട്ട് ചിന്തിച്ച് നോക്കൂ. ആ കാലഘട്ടത്തില്‍ എത്ര സ്ത്രീകളുടെ മാറ നമ്മള് കണ്ടിരിക്കുന്നു. ആരെങ്കിലും അതിനെ സെക്ഷ്വല്‍ ആയി കാണുന്നുണ്ടോ? ഒരു സാധനം മറച്ച് വെയ്ക്കുമ്ബോളാണ് അത് സെക്ഷ്വല്‍ ആയി മാറുന്നത്. രഹ്ന ഫാത്തിമയുടെ ആ വീഡിയോ സെക്ഷ്വലായി ആയി കാണുന്നതെങ്കില്‍ അത് നിങ്ങളുടെ കണ്ണിലെ തെറ്റാണ്.
ഒരു അമ്മയുടെമാറിലെ പാല് കുടിച്ചിട്ടാണ് മക്കള്‍ വളരുന്നത്. അമ്മയുടെ നഗന ശരീരത്തില്‍ ചിത്രം വരയ്ക്കുന്നത് ഒരിക്കലും ഞാന്‍ സെക്ഷ്വലായി കാണുന്നില്ല. വ്യക്തിപരമായി രഹന ഫാത്തിമയുമായി പല കാര്യത്തിലും വിയോജിപ്പ് ഉണ്ടായിരിക്കും എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും രഹ്നയെ ഞാന്‍ പിന്തുണയ്ക്കുന്നുവെന്നും ഹിമ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക