കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ അഭിഷേക് മനു സിങ്വിക്ക് കോവിഡ്-19. സിങ്വിക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് സൂചന. നിലവില്‍ വസതിയില്‍ ക്വാറന്റൈനില്‍ കഴിയുകയും ചികിത്സ തേടുകയുമാണ് സിങ്വി. ജൂലൈ ഒമ്പതു വരെ ക്വാറന്റൈനില്‍ കഴിയുമെന്ന് സിങ്വിയുടെ ഓഫീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക