ബസ് വാങ്ങാനുള്ള പദ്ധതിയായ ഇ- മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നടത്തുന്ന എക്സാലോജിക് സൊലൂഷന്‍സുമായി ബന്ധമുണ്ടാണെന്ന ആരോപണവുമായി വി ടി ബൽറാം രംഗത്ത്. ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെയാണ് വി ടി ബൽറാമിന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം ആരോപണം ഉന്നയിച്ചിരിക്കുന്നത് .
വിടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്;
Exalogic Solutions എന്ന കമ്പനിയുമായി “വളരെ വ്യക്തിപരമായ” തലത്തിൽ ഇടപെടുകയും അതിന്റെ സംരംഭകർക്ക് തന്റെ “അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക”യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ.
ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.
ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ. – വി ടി ബൽറാം എം എൽ എ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
https://www.facebook.com/vtbalram/posts/10157772522229139
പ്രതികരിക്കാൻ ഇവിടെ എഴുതുക