മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ ദേശീയപാതയില്‍ പാചകവാതകവുമായി കൊച്ചി ഭാഗത്തേക്കു പോകുന്ന ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാതകം ചോര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി അറമുഖ സ്വാമിയെ (38) പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ചാര്‍ജ് വര്‍ദ്ധന: തീരുമാനം ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
കാപ്സ്യൂള്‍ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. താഴ്ചയിലേക്കു മറിഞ്ഞ ലോറിയില്‍ നിന്നും നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുകയാണ്. തൃശൂര്‍, കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം ബൈപ്പാസ് റോഡിലൂടെ വഴിതിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക