മുഖക്കുരു മാറുമെന്ന് കരുതി ചിലർ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ‘മുഖക്കുരുവിനെ ചികിത്സിക്കുന്നതിനുള്രിയായ മാർഗ്ഗമല്ല ടൂത്ത് പേസ്റ്റ് എന്ന് സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്ശ്രീ ശരദ് പറയുന്നു. കാരണം ടൂത്ത് പേസ്റ്റ് ചർമ്മത്തിന് സുരക്ഷിതമല്ല. ഇത് പല്ലുകൾക്കാണ് രൂപപ്പെടുത്തിയിരിക്കുന്നത്, ചർമ്മത്തിന് വേണ്ടിയല്ല.
ടൂത്ത് പേസ്റ്റിൽ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിമൈക്രോബയൽ ഘടകമാണ് ‘ ട്രൈക്ലോസൻ’ (Triclosan) . ഇത് ചർമ്മത്തിൽ പൊള്ളൽ, തിണർപ്പ് എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. ജയ്ശ്രീ പറഞ്ഞു. ടൂത്ത്പേസ്റ്റുകളിൽ ബേക്കിംഗ് സോഡ, സോഡിയം ഫ്ലൂറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും മുഖക്കുരു വരണ്ടതാക്കുകയും ചെയ്യുമെന്നും ഡോ. ജയ്ശ്രീ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക