രാജ്യത്തെ മൊബൈൽ ആപ്ലിക്കേഷൻ പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഐടി പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ലോക നിലവാരമുള്ള ‘മെയ്ഡ് ഇൻ ഇന്ത്യ’ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന് തുടക്കം കുറിച്ചു.
ഇന്ത്യയിൽ ആത്മനിർഭർ ആപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ അദ്ദേഹം, ഇന്ന്, ഒരു രാജ്യം മുഴുവൻ ആത്മനിർഭർ ഭാരതത്തെ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ, അവരുടെ ശ്രമങ്ങൾക്ക് ദിശാബോധം നൽകാനുള്ള ഒരു നല്ല അവസരമാണിതെന്നും നമ്മുടെ വിപണിയെ തൃപ്തിപ്പെടുത്തുന്നതിനും മറ്റു രാജ്യങ്ങളുമായി മത്സരിക്കാനും കഴിയുന്ന അപ്ലിക്കേഷനുകൾ ആവിഷ്കരിക്കുന്നതിനും കഠിനാധ്വാനവും വ്യക്തമായ മാർഗനിർദേശവും ആവശ്യമാണെന്നും ഭാരതീയർ ഇതിനകം ഉപയോഗിക്കുന്ന മികച്ച ഇന്ത്യൻ ആപ്ലിക്കേഷനുകൾ സർക്കാർ ആദ്യം തിരിച്ചറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ സന്ദര്ശനത്തിന് ചികിത്സാകേന്ദ്രം ഒരുക്കിയിട്ടില്ല; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് സൈന്യം
This challenge is for you if you have such a working product or if you feel you have the vision and expertise to create such products. I urge all my friends in the tech community to participate.
Sharing my thoughts in my @LinkedIn post. https://t.co/aO5cMYi4SH
— Narendra Modi (@narendramodi) July 4, 2020
അറ്റൽ ഇന്നൊവേഷൻ മിഷന്റെയും നിതി ആയോഗിന്റെയും പങ്കാളിത്തത്തോടെയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പദ്ധതി അനാവരണം ചെയ്തത്. 59 ചൈനീസ് മൊബൈൽ ആപ്പുകൾ സർക്കാർ നിരോധിച്ചതിന് ശേഷമാണ് ഈ നീക്കം. രാജ്യത്തിനായി ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ കഴിയുന്ന കമ്പനികളെയും സംരംഭകരെയും തിരിച്ചറിയും. മികച്ച രീതിയിലുള്ള ആപ്പുകൾ നിർമ്മിക്കുന്നവർക്ക് ക്യാഷ് പ്രൈസും നൽകും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള ആപ്ലിക്കേഷനുകൾക്ക് വിവിധ ക്യാഷ് അവാർഡുകളും ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ innovate.mygov.in ൽ ലഭിക്കും. താല്പര്യമുള്ളവർക്ക് 2020 ജൂലൈ 18 നകം അപേക്ഷിക്കാം.
ഇന്ത്യയിലെ തിരിച്ചടി ആഗോള പാരയാകുന്നു; ടിക്ടോക്കിന്റെ പണി പാളുന്നു !
ഓഫീസ് പ്രൊഡക്ടിവിറ്റി & വർക്ക് ഫ്രം ഹോം, സോഷ്യൽ നെറ്റ്വർക്കിംഗ്, ഇ-ലേണിംഗ്, എന്റർടൈൻമെന്റ്, ഹെൽത്ത് & വെൽനസ്, അഗ്രിടെക്, ഫിൻടെക്, ബിസിനസ്, ന്യൂസ്, ഗെയിംസ് എന്നിവ ഉൾപ്പെടുന്ന എട്ട് വിഭാഗങ്ങളിലായാണ് പദ്ധതി ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക