ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശരീരഭാരം കൂടും. ഒരുപാട് നേരം ഇരിക്കുമ്പോള്‍ അധികം കലോറികളെ എരിച്ചുകളയാന്‍ നമുക്കാകില്ല. ഭക്ഷണത്തിലൂടെ കലോറി നിയന്ത്രിക്കുക കൂടി ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും വളരെ എളുപ്പത്തില്‍ അനാരോഗ്യകരമായ തരത്തില്‍ വണ്ണം വയ്ക്കാന്‍ ഈ പതിവ് ഇടയാക്കും. ഇത്തരത്തിലുണ്ടാകുന്ന വണ്ണം, പല അസുഖങ്ങളിലേക്കും ക്രമേണ നയിക്കുമെന്നതാണ് ഇതിലെ മറ്റൊരു വെല്ലുവിളി.
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് കാലിലെ പേശികളുടെ ആരോഗ്യത്തെ ഇത് മോശമായി ബാധിക്കുന്നു. അതുപോലെ ഇങ്ങനെയുള്ള ജോലി ചെയ്യുന്നവരില്‍ ‘വെരിക്കോസ് വെയിന്‍’ വരാനുള്ള സാധ്യതയും കൂടുതലാണ്.
മൂന്ന് -ശരീരത്തെ മാത്രമല്ല ഈ രീതി മോശമായി ബാധിക്കുന്നത്. മാനസികാരോഗ്യത്തേയും ഇത് തകര്‍ക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതോടെ മനസിന്റെ ഉന്മേഷവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ എന്നിവയിലേക്കെല്ലാം നയിച്ചേക്കാം.
നാല്- ദീര്‍ഘനേരം ഇരിക്കുന്നത് മൂലം നട്ടെല്ലിനും കഴുത്തിനുമെല്ലാം അമിതമായ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ട്. ഏറെക്കാലം ഇങ്ങനെ മുന്നോട്ടുപോകുന്നത് ഡിസ്ക- സ്പൈന്‍ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
അഞ്ച്- മണിക്കൂറുകള്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ആകെ ആരോഗ്യത്തെ ദോഷകരമായേ ബാധിക്കൂവെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ പിടിപെടാന്‍ തക്കവണ്ണം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ ഇതുമൂലമുണ്ടാകുന്നു. അതിനാല്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുകയോ, വ്യായാമം പതിവാക്കുകയോ, ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക