ലോക്ഡൗണ്‍ കാലത്ത് അയര്‍ലന്‍ഡില്‍ ‘സെക്സ് ടോയ്സ്’ വില്പന കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. അതും ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയാണ് ഈ കുതിച്ചുചാട്ടത്തില്‍ ഏറെയും നേട്ടമുണ്ടാക്കിയത്. ‘സെക്സ് ടോയ്സ് ഉപയോഗിക്കുന്നത് വൈകൃതമാണെന്ന തരത്തിലുള്ള ധാരണ പൊതുവില്‍ അയര്‍ലന്‍ഡുകാരിലുണ്ട്. അത് സത്യമാണ്. പക്ഷേ ഈ ലോക്ഡൗണ്‍ കാലം ആ ധാരണകളെയെല്ലം അട്ടിമറിച്ചു.
ലോക്ഡൗണില്‍ ജോലിയില്‍ നിന്നും പഠനത്തില്‍ നിന്നുമെല്ലാം അവധിയില്‍ പ്രവേശിച്ചവര്‍ ഏറെയാണെന്നും, വിരസതയില്‍ നിന്ന് രക്ഷ നേടാന്‍ അധികമായി കിട്ടിയ ഈ സമയങ്ങളെ, ‘സെക്സി’ന് വേണ്ടി ചിലവിടാന്‍ മിക്കവരും തയ്യാറായെന്നുമാണ് നിരീക്ഷണം.
ദമ്പതികളാണെങ്കില്‍ പോലും നിരന്തരം ഒരുമിച്ചിരിക്കുമ്പോഴുള്ള മുഷിപ്പ് മാറ്റാന്‍ ‘സെക്സ് ടോയ്’കളെ ആശ്രയിച്ചുതുടങ്ങിയെന്നും, ‘സിംഗിള്‍’ ആയവരെ സംബന്ധിച്ച് മറ്റ് സാധ്യതകളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ അവരും ഇതിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരായെന്നുമാണ് റിപ്പോർട്ട്. അയര്‍ലന്‍ഡില്‍ മാത്രമല്ല, മറ്റ് പലയിടങ്ങളിലും ലോക്ഡൗണ്‍ കാലത്ത് ‘ഓണ്‍ലൈന്‍ സെക്സ് ടോയ്സ്’ വില്പന വര്‍ധിച്ചതായാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക