ബാർസിലോന : സ്വപ്നങ്ങളിൽപോലും ബാർസിലോന ജഴ്സിയിൽ കാണാറുള്ള ലയണൽ മെസ്സിയെ മിസ് ചെയ്യുമോ? ഇല്ല എന്നു സ്വയം ആശ്വസിക്കുമ്പോഴും ബാർസ ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. ക്ലബ്ബുമായുള്ള ദീർഘകാലബന്ധം അവസാനിപ്പിക്കാൻ മെസ്സി തയാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടി താരം ബാർസയുമായുള്ള കരാർ ചർച്ചകൾ അവസാനിപ്പിച്ചു. 2021ലാണു മെസ്സിയും ബാർസയുമായുള്ള നിലവിലെ കരാർ അവസാനിക്കുന്നത്. കരാർ പുതുക്കി വീണ്ടും ക്ലബ്ബിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതു സത്യമായാൽ അടുത്ത സീസണോടെ മെസ്സി കറ്റാലൻ ക്ലബ്ബിനോടു വിട പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക