പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയിലെ കോംപാക്ട് എസ്യുവി നിരയിലേക്ക് എത്തുന്ന വാഹനം ജീപ്പ് 526 എന്ന കോഡുനാമത്തിലാണ് വികസിപ്പിക്കുന്നത്. ഈ വാഹനം ഇന്ത്യയില്‍ കൂടാതെ, ജീപ്പിന് ഏറെ ആരാധകരുള്ള ബ്രസീലിയന്‍ വിപണിയിലും എത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പരമ്ബരാഗത ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങളുള്ള വാഹനം കോംപാക്റ്റ് എസ്യുവി സെഗ്നമെന്റിലേക്കാണ് എത്തുന്നത്. പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനത്തിന്റെയും നിര്‍മ്മാണം. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീല്‍ഡ്രൈവുമായി എത്തുന്ന മോഡലുമായിരിക്കും ഇത്. വാഹനത്തിന്റെ എന്ജിന് വിവരങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ജീപ്പിന്റെ ഈ കോംപാക്ട് എസ്യുവിക്ക് കരുത്തേകുന്നത് 130 ബിഎച്ച്പി, 150 ബിഎച്ച്പി പവറുകള്‍ ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും എന്നാണ് സൂചനകള്‍.
ജീപ്പിന്റെ മേല്‍വിലാസത്തില്‍ ഇന്ത്യയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ മോഡലായായിരിക്കും ഈ കോംപാക്ട് എസ്യുവി.10 ലക്ഷം രൂപയില്‍ താഴെയായിരിക്കും ജീപ്പ് 526-ന്റെ അടിസ്ഥാന വില. ജീപ്പില്‍ നിന്ന് പുറത്തിറങ്ങുന്ന റെനഗേഡ് എസ്യുവിയുടെ തൊട്ടുതാഴെയായിരിക്കും ഈ കോംപാക്ട് എസ്യുവിയുടെ സ്ഥാനം. ജീപ്പിന്റെ കോംപസ്, ചെറോക്കി മോഡലുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനായിരിക്കും ഈ വാഹനത്തിനും ലഭിക്കുക.
ജീപ്പിന്റെ മാതൃസ്ഥാപനമായ എഫ്സിഎയും ഗ്രൂപ്പ് പിഎസ്എയും അടുത്തിടെ കരാറില്‍ എത്തിയിരുന്നു. കോംപാക്ട് എസ്യുവി, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്ലാറ്റ്ഫോമുകള് നിര്‍മിക്കുന്നതിനായിട്ടാണ് ഇവര്‍ കരാര്‍ ഒപ്പിട്ടത്. ജീപ്പ് കോംപസ് എസ്യുവി നിര്‍മ്മിക്കുന്ന ഫിയറ്റിന്റെ രഞ്ജന്‍ഗോണ്‍ പ്ലാന്റിലാകും ഈ പുതിയ എസ്യുവിയും പ്രാദേശികമായി വികസിപ്പിച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക