ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് റിപ്പോർട്ട്. ബൈറ്റ്ഡാൻസിന്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഹലോ, വിഗോ വിഡിയോ എന്നീ ആപ്പുകളും ഇവരുടേതാണ്. കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.
10 ലക്ഷത്തില്‍ താഴെ വില; കുഞ്ഞൻ എസ്യുവിയുമായി ജീപ്പ്
ലോകത്തെ ടിക് ടോക് ഉപഭോക്താക്കളിൽ 30.3 ശതമാനം ഇന്ത്യയിലാണ് ഉള്ളത്. അതിനാലാണ് ഇത്രയുമധികം നഷ്ട്ടം. ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക് ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക് ടോക്.
ഇഞ്ചിവെള്ളം കുടിച്ചാല്‍ കൊവിഡിനെ നേരിടാം: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക