മലപ്പുറം : കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി. വണ്ടൂർ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്.
29ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക