ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,462 പേര്. ഇന്നലെ മാത്രം 1.87 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ രോഗബാധിതരുടെ എണ്ണം ഒരു കോടി 13 ലക്ഷത്തിലേറെയായി. ഇതുവരെ 5.32 ലക്ഷം ആളുകളാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 64.28 ലക്ഷം പേര് രോഗമുക്തി നേടിയതായും നിലവില്‍ 44.08 ആളുകള്‍ മാത്രമാണ് ചികിത്സയിലുളളതെന്നും വേള്‍ഡോ മീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു.
ലോകത്ത് ഏറ്റവുമധികം പേര് മരിച്ച അമേരിക്കയില്‍ രോഗബാധിതര്‍ 29.35 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 249 പേരാണ് മരിച്ചത്. ആകെ മരണനിരക്ക് 1.32 ലക്ഷം. 12.56 ലക്ഷം ആളുകള്‍ രോഗമുക്തി നേടുകയും നിലവില്‍ 15.46 ലക്ഷം പേര് ചികിത്സയില്‍ കഴിയുന്നുമുണ്ട്.
അമേരിക്ക കഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലാണ് കൊവിഡ് അതിരൂക്ഷമായി ബാധിച്ചത്. ഇന്നലെ മാത്രം 1,111 പേരാണ് ബ്രസീലില്‍ മരിച്ചത്. പുതിയതായി 35,035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 15.78 ലക്ഷമായി. ഇതുവരെ 64,365 പേര്‍ക്ക് കൊവിഡില്‍ ജീവന് നഷ്ടമായി.
മെക്സിക്കോയില്‍ 654 പേരും ഇന്ത്യയില്‍ 610 പേരും പെറുവില്‍ 186 പേരും റഷ്യയില്‍ 168 പേരും കൊളംബിയയില്‍ 165 പേരും ചിലിയില്‍ 141 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ (6.74 ലക്ഷം രോഗികള്‍), ഇന്ത്യ (6.73 ലക്ഷം രോഗികള്‍), പെറു (2.99 ലക്ഷം രോഗികള്‍), സ്പെയിന് ( 2.97 ലക്ഷം രോഗികള്‍) എന്നി രാജ്യങ്ങളാണ്. ഇതില്‍ സ്പെയിനില്‍ ഇന്നലെ പുതിയ രോഗികളോ, മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1.66 ലക്ഷം രോഗികള്‍ ഉണ്ടായിരുന്ന ഫ്രാന്‍സിലും ഇന്നലെ പുതിയ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 56 പേര് കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 4,128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 2.05 ലക്ഷമായി. ഇതുവരെ 1,858 പേരാണ് ഇവിടെ മരിച്ചത്. ഖത്തറില്‍ രോഗികളുടെ എണ്ണം 99,183 ആയി. ഇന്നലെ രണ്ട് പേര് മരിക്കുകയും 530 പേര്‍ക്ക് രോഗം കണ്ടെത്തുകയും ചെയ്തു. ആകെ മരണം 123 ആയി. യുഎഇയില്‍ ഇന്നലെ മൂന്ന് പേരാണ് മരിച്ചത്. 716 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 50,857 ആയി. 321 പേരാണ് ഇതുവരെ മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക