തിരുവനന്തപുരം: തലസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ കനത്ത് ആശങ്കയുണ്ടാക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ പതിനാല് പേര്‍ക്കും ഒരു വിധത്തിലും ഉള്ള യാത്ര പശ്ചാത്തലവും ഇല്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
തിരുവനന്തപുരത്ത് രോഗം ബാധിച്ച 27 പേരുടെ വിവരങ്ങള്‍
1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.
3. വഞ്ചിയൂര്‍ സ്വദേശി 62 കാരന്. യാത്രാപശ്ചാത്തലമില്ല.
4. മണക്കാട് സ്വദേശി 29 കാരന്. യാത്രാ പശ്ചാത്തലമില്ല.
5. ചെമ്പഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.
6. കമലേശ്വരം സ്വദേശി 29 കാരന്. യാത്രാപശ്ചാത്തലമില്ല.
7. മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.
8. ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂര്‍, കുളമുട്ടം സ്വദേശി 60 കാരന്.
9. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂര്‍ സ്വദേശി 29 കാരന്.
10. ആറ്റുകാല്‍ ബണ്ട് റോഡ് സ്വദേശി 70 കാരന്. യാത്രാപശ്ചാത്തലമില്ല.
11. പൂന്തുറ സ്വദേശി 36 കാരന്. യാത്രാപശ്ചാത്തലമില്ല.
12. വള്ളക്കടവ് സ്വദേശി 65 കാരന്. യാത്രാപശ്ചാത്തലമില്ല.
13. പുല്ലുവിള സ്വദേശി 42 കാരന്. യാത്രാപശ്ചാത്തലമില്ല.
14. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരന്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
15. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
16., 17,18. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരന്, ഇയാളുടെ ഒരുവയസുള്ള മകന്, ഏഴുവയസുള്ള മകള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
19. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
20. മുട്ടത്തറ അലുകാട് സ്വദേശി 39 കാരന്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
21. പൂന്തുറ സ്വദേശി44 കാരന്. യാത്രാപശ്ചാത്തലമില്ല.
22. പൂന്തുറ സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
23. പൂന്തുറ സ്വദേശി 15 കാരന്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
24. പൂന്തുറ സ്വദേശിനി 14 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
25. പൂന്തുറ സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
26. പൂന്തുറ സ്വദേശി 13 കാരന്. യാത്രാപശ്ചാത്തലമില്ല.
27. മണക്കാട് സ്വദേശി 51 കാരന്. യാത്രാപശ്ചാത്തലമില്ല.
ഇന്ന് 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്കും, എറണാകുളം ജില്ലയിലെ 3 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്മാര്ക്കും 2 സി.ഐ.എസ്.എഫ്. ജവാന്മാര്ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക