കൊവിഡ് ഭീതിയെ തുടര്‍ന്ന് എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു . അവസാന സെമസ്റ്റര്‍, മേഴ്സി ചാന്‍സ്, സപ്ലിമെന്ററി പരീക്ഷകളൊഴികെ മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. ജൂലൈ 10ന് ആരംഭിക്കാനിരുന്ന എല്‍എല്‍ബി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാറ്റിവച്ചു.
അതേസമയം, നാലാം സെമസ്റ്റര്‍ പിജി ഉൾപ്പെടെ വിവിധ പ്രോഗ്രാമുകളുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ക്കും മേഴ്സി ചാന്‍സ്, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മാറ്റമില്ല. കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് റഗുലറായി എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അവസരം നല്‍കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക