തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ്. സര്‍ക്കാരിന്റെ അറിവോടെയാണോ ഇവര്‍ ഔദ്യോഗിക മുദ്രയുള്ള കാര്‍ഡ് ഉപയോഗിച്ചതെന്നു വ്യക്തമല്ല.
2018 ല്‍ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്.
ഐ ടി മേഖലയില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക