സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്.
നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച കേസായതിനാൽ കോൺസുലേറ്റിന്റെ തന്നെ സൽപ്പേരിന് ബാധിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ സർക്കാരുമായി വളരെ നല്ല നയതന്ത്രബന്ധമുള്ള യുഎഇ അത് തുടരുമെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന പറഞ്ഞു.
ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ
സാധാരണ സ്വർണക്കടത്ത് കേസുകളിൽ യുഎഇ നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാറില്ല. എന്നാൽ റോ അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികളും യുഎഇ അധികൃതരുമായി സഹകരണം ഉണ്ടാകാറുണ്ട്. എന്നാൽ ഇത് നയതന്ത്രചാനലുകൾ വഴി നടന്ന സ്വർണക്കടത്തായതിനാലും ഇന്ത്യയിലെ യുഎഇ കോൺസുലേറ്റിന്റെ തന്നെ പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതായതിനാലുമാണ് യുഎഇ തന്നെ നേരിട്ട് അന്വേഷണം നടത്തുന്നത്.
ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇന്ത്യ – യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാത്ത തരത്തിൽ വേണം അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ. ഈ സാഹചര്യത്തിൽ യുഎഇ സർക്കാരിന്റെ സഹകരണപ്രഖ്യാപനം ഏജൻസികൾക്കും ആശ്വാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക