വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ ആരംഭിക്കും. നിലവിലെ ഷെഡ്യൂൾ പ്രകാരം 101 സർവീസുകളാണ് കുവൈത്തിൽ നിന്നുള്ളത്. ഒന്നാം ദിനമായ നാളെ അഞ്ചു സർവീസുകളുണ്ട്. ഇൻഡിഗോ , ഗോ എയർ വിമാനങ്ങളാണ് നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നും സർവീസ് നടത്തുക.
ബ്രസീലിയൻ പ്രസിഡന്റ് ബോൾസൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തിലേക്കുള്ള ആദ്യ വിമാനം വെള്ളിയാഴ്ചയാണ്. നാലാം ഘട്ട ഷെഡ്യൂളിൽ കുവൈത്തിൽ നിന്ന് 101 വിമാനങ്ങളാണുള്ളത്. ഗോ എയർ 41 സർവീസുകളും ഇൻഡിഗോ 60 സർവീസുകളും നടത്തും. കുവൈത്തിൽനിന്ന് ഇൻഡിഗോ 219 സർവീസുകൾ നടത്തുമെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും 60 എണ്ണത്തിന് മാത്രമാണ് കുവൈത്ത് അനുമതി നൽകിയത്. ജൂലായ് പത്ത് മുതല്‍ 25 വരെ ആണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക