ആലപ്പുഴ: യുവതിയെ ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മൊബൈല്‍ ടെക്നീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പില്‍മേക്ക് ചിപ്പി വീട്ടില്‍ ഉണ്ണി (30) ആണ് അറസ്റ്റിലായത്. യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് യുവാവ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
എംഎൽഎയുടെ വണ്ടിയിൽ വന്നിടിച്ചു, അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് നിർത്താതെ പോയി; എസ്ഐക്കെതിരെ പരാതി
കൃഷ്ണപുരം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ യുവാവ് ഇവരുടെ തകരാറിലായ 3 മൊബൈല്‍ ഫോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു.
ഫോണുകളില്‍ യുവതി ഉപയോഗിച്ചിരുന്ന ഇ–മെയില്‍ ഐഡികളും മറ്റ് ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഉണ്ണി പണം അപഹരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക