Home LATEST NEWS പ്രതിഷേധങ്ങൾ കനക്കുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പ്രതിഷേധങ്ങൾ കനക്കുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പൂന്തുറയില്‍ കോവിഡ് ‘സൂപ്പര്‍ സ്‌പ്രെഡ്’ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

കര്‍ശനമായ ട്രിപ്പിള്‍ ലോക്ഡൗണാണ് ജില്ലയില്‍ നടപ്പാക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ പൊലീസ് സ്വീകരിക്കുന്നുണ്ട്. കമാന്‍ഡോകളുടെ സേവനം പോലും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കമാന്‍ഡോകളും മുതിര്‍ന്ന ഓഫീസര്‍മാരുമുള്‍പ്പടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈന്‍ ചെയ്യേണ്ടതായി വരും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്. കേസുകളുടെ ട്രെന്‍ഡും ദൈംനംദിന റിപ്പോര്‍ട്ടുകളും വിലയിരുത്തിയാണ് നടപടിയെടുക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്‌സ്‌, റവന്യൂ, ഭക്ഷ്യ സുരക്ഷ, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ടൂറിസം ഇവയുമായെല്ലാം ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 95 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

 

Also Read :   ഡൽഹി നിയന്ത്രണങ്ങൾ ഉടൻ നീങ്ങും, ഇന്ന് 10% പോസിറ്റിവിറ്റി നിരക്ക്: അരവിന്ദ് കെജ്രിവാൾ