വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം വേണ്ടെന്നുവച്ച് നടി ഹാലി ബെറി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആളുകളുടെ അവസരം തട്ടിയെടുക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹാലി ബെറിയുടെ പിന്മാറ്റം. അവരുടെ കഥ പറയാനുള്ള അവസരം അവർക്ക് തന്നെ ലഭിക്കട്ടെ എന്ന് പറഞ്ഞാണ് ഹാലി ബെറിയുടെ പിന്മാറ്റം.
എല്‍ജിബിടി വിഭാഗത്തില്‍ തന്നെ നിരവധി കലാകാരന്മാരുള്ളപ്പോള് എന്തിന് മുഖ്യധാരയില്‍ നില്ക്കുന്ന നടി ആ വേഷം ചെയ്യുന്നുവെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഇന്നും മുഖ്യധാരയില്‍ അവസരം ലഭിക്കാത്ത ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി നടി പിന്മാറണമെന്നും പലരും ആവശ്യപ്പെട്ടു.
അതേസമയം, ഹാലി ബെറിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എല്‍ജിബിടി സംഘടനകള്‍ അറിയിച്ചു. മറ്റുള്ളവരും നടിയെ മാതൃകയാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
— Halle Berry (@halleberry) July 7, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക