പയ്യന്നൂർ : കൊറോണക്കാലത്ത് തന്റെ പ്രിയപ്പെട്ടവരെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസിയായ ഒരച്ഛന്റെ സ്നേഹവും നോവും ഇതിവൃത്തമാകുന്ന സംഗീത ആൽബം ഉൾപ്രവാസം ഇന്ന് പുറത്തിറങ്ങും . യുവ സംവിധായകനായ മിഥുൻ മിത്വയാണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.സിനിമ സീരിയൽ രംഗത്ത് നിറസാന്നിധ്യമായ ഡോ.സുധിയും, പ്രജ്ഞയുമാണ് അഭിനേതാക്കൾ. ഖത്തറിൽ നേഴ്സ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന ഷിജു ആർ കാനായിയുടെ വരികൾക്ക് സംഗീതമൊരുക്കിയത് മറ്റൊരു പ്രവാസി നേഴ്സായ ദേവാനന്ദ് കൂടത്തിങ്കൽ ആണ്. അനൂപ് വൈറ്റ്ലാൻഡ് ഓർക്കസ്ട്രേഷൻ ചെയ്തഗാനം പ്രശസ്ത പിന്നണിഗായകൻ കെ കെ നിഷാദ് ആലപിച്ചിരിക്കുന്നു. മനോജ് കെ സേതുവാണ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. . യെ യെ ക്രീയേഷൻസിന്റെയും ഗുൽമോഹർ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ഉൾപ്രവാസം പുറത്തിറങ്ങുന്നത്.പ്രമേയത്തിലെ വ്യത്യസ്തതയാണ് ഈ സംഗീത ആൽബത്തിനെ ശ്രദ്ധേയമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക