മീര നായരുടെ ‘ എ സ്യൂട്ടബിൾ ബോയ്’ എന്ന വെബ് സീരീസിന്റെ ട്രെയിലർ പുറത്ത്. നാല് കുടുംബംഗങ്ങളുടെ കഥ പറയുന്ന സീരീസ് വിക്രം സേത്ത് രചിച്ച നോവലിനെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്. മീരാ നായർ സംവിധാനം ചെയ്ത് ആൻഡ്രൂ ഡേവിസ് തിരക്ക രചിച്ച വെബ് സീരീസ് ലഖ്നൗ മഹേശ്വർ അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്.
ലൈംഗിക തൊഴിലാളിയായ സയീദ ഭായിയെ പ്രണയിക്കുന്ന യുവാവിന്റെ രംഗങ്ങൾ പ്രേക്ഷകരിൽ വലിയ കൗതുകം ഉണ്ടാക്കുന്നു. സയീദ ഭായി ആയി വേഷമിടുന്നത് തബുവാണ്. ഇവരെ പ്രണയിക്കുന്ന യുവാവാണ് ഇഷാൻ ഖട്ടർ. ഇരുവർക്കും പുറമെ മഹീറ കക്കർ, താന്യ മണിക്തല, രാം കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നെയിം സേക്ക് എന്ന ചിത്രത്തിന് ശേഷം തബുവും മീരാ നായരും ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ജൂലൈ 26ന് ബിബിസി വണിലൂടെ ചിത്രം പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക