2020ലെ ഇലെറ്റ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് കേരള പൊലീസിന്റെ സെെബര്‍ ഡോമിന് ലഭിച്ചു. ഇലെറ്റ്സ് ടെക്നോ മീഡിയ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്.
രാജ്യത്തെ ഏറ്റവും മികച്ച സെെബര്‍ സുരക്ഷാ സംരംഭം എന്ന വിഭാഗത്തിലാണ് കേരള പൊലീസിന്റെ ‘സെെബര്ഡോം’ തിരഞ്ഞടുക്കപ്പെട്ടത്.
വെള്ളിയാഴ്ച്ച നടന്ന ഇലെറ്റ്സ് ട്രാന്സ്ഫോര്മേഷന് വിര്‍ച്ച്വല്‍ ഉച്ചകോടിയില്‍ എഡിജിപിയും സെെബര്‍ ഡോം നോടല്‍ ഓഫീസറുമായ മനോജ് എബ്രഹാം അവാര്‍ഡ് സ്വീകരിച്ചു. സെെബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സെെബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക