തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് നടി മീരാ മിഥുന്. തമിഴില്‍ ഏട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെ
താരം ശ്രദ്ധേയയായിരുന്നു. മലയാളി താരം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ വേഷമിട്ടിരുന്നു. നാസര്‍, എംഎ ഭാസക്കര്‍ തുടങ്ങിയവരും അഭിനയിച്ച ചിത്രം ശ്രീഗണേഷായിരുന്നു സംവിധാനം ചെയ്തിരുന്നത്. പലതവണ പല ആരോപണങ്ങൾക്കൊണ്ടും വിവാദങ്ങൾക്കൊണ്ടും മീര മിഥുൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
‘ പൊരുത്തം സെക്സില്‍ മതി’; സന്തോഷകരമായ ദാമ്പത്യജീവിതം ഉറപ്പ്
നടൻ ചേരന് തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ചായിരുന്നു നടി മുൻപ് രംഗത്തെത്തിയിരുന്നത്. പിന്നാലെ ചേരന് അത് നിഷേധിച്ച് എത്തിയിരുന്നു. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ മീരയെ പുറത്താക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിൽ സജീവമാണ് താരം. നടിയുടെതായി വന്ന പുതിയ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇത്തവണ നടി തൃഷയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടാണ് മീര മിഥുന് എത്തിയിരിക്കുന്നത്. തൃഷ തന്റെ ഹെയര്‍സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര പറയുന്നു.
‘അന്നാണ് ഞാൻ നിയന്തണം വിട്ടു കരഞ്ഞത്’; ജീവിതാനുഭവങ്ങൾ ശക്തയാക്കിയ കഥ പറഞ്ഞ് ഭാഗ്യലക്ഷ്മി!
തൃഷ ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്റ്റൈലിന് സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ വിവരം അറിയും. നിങ്ങള്‍ക്കറിയാം. ഞാന്‍ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്, വളരാന്‍ പഠിക്കൂ. – മീര മിഥുൻ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു മറുപടിയുമായി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ മീര മിഥുന്റെ പുതിയ ആരോപണം ഏറ്റെടുത്തു കഴിഞ്ഞെന്നു തന്നെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക