തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായര്‍ ബന്ധുവാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്ത്തകല്ക്കെതിരെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് സുനില്‍കുമാര്‍. വ്യാജ വാര്‍ത്ത നല്കിയ ബി.ജെ.പി ചാനാലായ ജനം ടി.വിയ്ക്കെതിരെ എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ, എന്റെ ബന്ധു എന്നത് കാണിച്ചാണ് എനിക്കെതിരെ കുപ്രചരണം നടത്തുന്നത്. സന്ദീപ് നായരുടെ ഭാര്യയുടെ പിതാവ് ശ്രീകണ്ഠന് നായര്‍, നിലവില്‍ ബി.എം.എസ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്, അരുവിക്കരയിലെ അറിയപ്പെടുന്ന ആദ്യകാല ബി.ജെ.പി നേതാവാണ്, ബി ജെപി കുടുബവുമാണ്.’
സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു
സന്ദീപ് നായര്‍ അയാളുടെ രാഷ്ട്രീയം സ്വയം ഫേസ്ബുക്ക് വഴി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അയാളുടെ അമ്മയും എന്താണ് സന്ദീപിന്റെ രാഷ്ട്രീയം എന്നത് എല്ലാ പത്രക്കാരോടും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസ്റ്റംസ് ഓഫീസറെ വിളിച്ചു പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ബി.എം.എസ് സംസ്ഥാന നേതാവിലേക്കും ബി.ജെ.പി തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡണ്ടിലേക്കും ഒക്കെ അന്വേഷണം നീങ്ങി, ബി.ജെ.പി പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ.എമ്മിനെ ആക്രമിക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
ശ്രീകണ്ഠന് നായരുടെ അനുജന് ആര്.എസ്.എസിന്റെ മണ്ഡല് കാര്യവാഹകും 1992 ഇല് ബാബ്റി പള്ളി പൊളിച്ചതിലേക്കു നയിച്ച കര്‍സേവയില്‍ പങ്കെടുത്തയാളുമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.എസ് സുനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഒരു പൊതു പ്രവര്‍ത്തകന്റെ ജീവിതവും, ജീവിതരീതികളും ജനങ്ങളാല്‍ വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്. ഞാനുള്‍പ്പെടുന്ന എല്ലാ പൊതുപ്രവര്‍ത്തകരും,അവരുടെ ജീവിതരീതികളും ഇഴകീറി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില ദൃശ്യമാധ്യമങ്ങളിലൂടെ എനിക്കെതിരെ മനഃപൂര്‍വമായി നടക്കുന്ന കുപ്രചരണം ഏറെ വേദനിപ്പിക്കുന്നതാണ്, അതിലുപരി സത്യത്തിനു നിരക്കാത്തതുമാണ്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും, വിശിഷ്യാ രാജ്യസുരക്ഷ്യയ്ക്കും ഭീഷണിയാകുന്ന സ്വര്‍ണ്ണ കള്ളക്കടത്തില്‍ പ്രതിയാക്കപ്പെട്ടവരില്‍ ഒരാള്‍ എന്റെ ബന്ധുവാണെന്നും, അയാളുടെ ക്രമവിരുദ്ധമായ ഇടപാടുകളില്‍ എന്നെയും കൂടി ബന്ധിപ്പിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ കുപ്രചരണം നടത്തുകയാണ്. ഈ കുപ്രചരണം ഇന്ന് ബിജെപി യുടെ ചാനല്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരിക്കുകയാണ്.
https://www.facebook.com/kssunilkumar.dyfi/posts/3076227519092077
പ്രതികരിക്കാൻ ഇവിടെ എഴുതുക