രാജ്യത്ത് കോവിഡിനെ ചെറുക്കാനുളള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വൈറസ് വ്യാപനം വീണ്ടും ഉയരുന്നത്. ഇത് രാജ്യത്തുളള മുഴുവന്‍ ജനങ്ങളെയും വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പലരും പാലിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സമ്പര്‍ക്കത്തിലൂടെ പലയിടത്തും രോഗ വ്യാപനം ഉണ്ടാവുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് കോവിഡ് സ്ഥീരികരിച്ചത്. പിന്നാലെ മകന് അഭിഷേകിനും വൈറസ് ബാധ സ്ഥീരികരിക്കുകയായിരുന്നു. രണ്ട് പേരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ വിവരം പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശി ; മുങ്ങി മരിച്ച വൃദ്ധയ്ക്കും കൊവിഡ്
അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെയാണ് ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥീരികരിച്ചത്. ഇവരുടെ പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. രണ്ടാമത്തെ കോവിഡ് പരിശോധനയിലായിരുന്നു ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.
Aishwarya and Aaradhya have also tested COVID-19 positive. They will be self quarantining at home. The BMC has been updated of their situation and are doing the needful.The rest of the family including my Mother have tested negative. Thank you all for your wishes and prayers 🙏🏽
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) July 12, 2020
കുടുംബത്തെക്കുറിച്ചുളള പുതിയ വിവരങ്ങളാണ് അഭിഷേക് ബച്ചന് ട്വിറ്ററിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഞാനും പിതാവും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഹോസ്പിറ്ററില്‍ തന്നെ തുടരുകയാണെന്ന് താരം പറയുന്നു. ഐശ്വര്യയ്ക്കും ‘ആരാധ്യയ്ക്കും ഇന്ന് കോവിഡ് സ്ഥീരികരിച്ചു. അവര്‍ വീട്ടില്‍ ക്വാറ്ന്റൈനീല് കഴിയുകയാണ്. ബിഎംസി അവരുടെ അവസ്ഥയെക്കുറിച്ച് അപ്ഡേറ്റു ചെയ്ത് ആവശ്യമുള്ളത് ചെയ്യുന്നു. എന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.. അഭിഷേക് ബച്ചന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക