മുംബൈ: അമിതാബ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യാ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മുംബൈ നാനവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, ജയ ബച്ചന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. ആദ്യം ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് നെഗിറ്റീവായിരുന്നു.
നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അച്ഛനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും, ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെന്നും അഭിഷേക് ട്വിറ്ററില്‍ അറിയിച്ചിരുന്നു.
ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന് നേരിയ പ്രശ്നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക