രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 8,78, 254 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 500 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 23,174 ആയി ഉയര്‍ന്നു.
രാജ്യത്ത് 3,01,609 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 5,53,471 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ രൂക്ഷമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക