തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 3 പേരില്‍ നിന്നായി 1.45 കിലോ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. യാത്രക്കാരായി എത്തിയ നാല് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. റാസല്‍ഖൈമയില്‍ നിന്നെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റാസല്‍ഖൈമയില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക